Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ring Road

Ernakulam

അ​ങ്ക​മാ​ലി​യിലെ ട്രാ​ഫി​ക് കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി റിം​ഗ് റോ​ഡ്

അ​ങ്ക​മാ​ലി: മു​നി​സി​പ്പ​ല്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അ​പ്പ​ക്‌​സ് ബോ​ഡി ന​ട​ത്തി​യ വി​ക​സ​ന ച​ര്‍​ച്ച​യി​ല്‍ അ​ങ്ക​മാ​ലി​യു​ടെ ട്രാ​ഫി​ക് കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി റിം​ഗ് റോ​ഡ് ക​ര​ടു​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. 50 വ​ര്‍​ഷത്തെ വികസനം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള അ​ങ്ക​മാ​ലി പ​ട്ട​ണ​ത്തി​ന്‍റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ച​ര്‍​ച്ച മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​എം​ആ​ര്‍​എ അ​പ്പ​ക്‌​സ് ബോ​ഡി പ്ര​സി​ഡ​ന്‍റ് കെ.​എ. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ബി വ​ര്‍​ഗീ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ത്ത പോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ല്‍​സ​ണ്‍ മു​ണ്ടാ​ട​ന്‍ ച​ര്‍​ച്ച അ​വ​ലോ​ക​നം ന​ട​ത്തി. എ​എം​ആ​ര്‍​എ ട്ര​ഷ​റ​ര്‍ പി. ​ഐ. ബോ​സ്, മു​നി​പ്പ​ല്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍​മാ​രാ​യ ബി​നി കൃ​ഷ്ണ​ന്‍​കു​ട്ടി, വ​ര്‍​ഗീ​സ് വെ​മ്പി​ളി​യ​ത്ത്, ല​ക്‌​സി ജോ​യി, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ കെ.​ഡി. ജ​യ​ന്‍, എ​എം​ആ​ര്‍​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് പ​ട​യാ​ട്ടി​ല്‍, പി.​വി. ഫി​ലി​പ്പ് , വി.​പി. ത​രി​യ​ന്‍, ടി.​കെ.​ രാ​ജീ​വ്, ജോ​ര്‍​ജ് പ​ട​യാ​ട്ടി​ല്‍, പോ​ള്‍ മു​ണ്ടാ​ട​ന്‍ എ​ന്നി​വ​ര്‍ വി​ക​സ​ന​കാ​ര്യം, ക്ഷേ​മ​കാ​ര്യം, ആ​രോ​ഗ്യ​കാ​ര്യം, പൊ​തു​മ​രാ​മ​ത്ത്, വി​ദ്യാ​ഭ്യാ​സം, ക​ലാ-​കാ​യി​കം, സാം​സ്‌​കാ​രി​കം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ക​സ​ന വീ​ക്ഷ​ണ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up